“ടുഗതർ ടുവാർട്സ് എക്സലൻസ് – 2025” രക്ഷകർതൃ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
February 18, 2025 2025-02-19 9:21“ടുഗതർ ടുവാർട്സ് എക്സലൻസ് – 2025” രക്ഷകർതൃ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

“ടുഗതർ ടുവാർട്സ് എക്സലൻസ് – 2025” രക്ഷകർതൃ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
ആക്കോട് ഇസ്ലാമിക് സെൻ്ററിൻ്റെ 23-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രക്ഷാകർതൃ വിദ്യാർത്ഥി സംഗമം സ്കൂൾ മാനേജറും ഇസ്ലാമിക് സെൻ്റർ ജനറൽ സെക്രട്ടറിയുമായ മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രമുഖ എച്ച്.ആർ.ഡി ട്രൈനറും ഹിപ്നോട്ടിസ്റ്റുമായ വി കെ നിയാസ് കമാലി ക്ലാസിന് നേതൃത്വം നൽകി. അരക്ഷിതാവസ്ഥകൾ വർദ്ധിച്ചുവരുന്ന കലാലയ മുറ്റത്തും മൂല്യബോധമുള്ള വിദ്യാർത്ഥിയായി ജീവിക്കാനും, മാതാപിതാക്കളെയും സഹോദരങ്ങളെയും സഹപാഠികളെയും സമൂഹത്തെയും തിരിച്ചറിയുന്ന ഉത്തമ വിദ്യാർത്ഥിത്ത്വത്തെ കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉദ്ബോധനം നടത്തി.
എ.എം.യു.പി സ്കൂൾ അസി. മാനേജർ സി.വി.എ കബീർ സാഹിബ്, എ.ഐ.സി അഡ്മിനിസ്ട്രേറ്റർ മുഹ്സിൻ കമാലി, സ്കൂൾ അധ്യാപകരായ മോട്ടമ്മൽ മുജീബ്, സിദീഖ് എം.സി, കെ.സി മുജീബ്, YP അബ്ദുറഹിമാൻ, കെ ശിഹാബ് ബഷീർ, റസീൽ ഹുദവി, ജുനൈദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.