News and Updates

ജീവിത മൂല്യങ്ങളിലേക്കുള്ള ചുവട് വെപ്പ് അയാദി പ്രൊജക്റ്റ്‌ അവതരിപ്പിച്ച് ആക്കോട് ഇസ്ലാമിക്‌ സെന്റർ

AIC Ayaadi Project Launching - Sharjah | Akode Islamic Centre
Spotlight

ജീവിത മൂല്യങ്ങളിലേക്കുള്ള ചുവട് വെപ്പ് അയാദി പ്രൊജക്റ്റ്‌ അവതരിപ്പിച്ച് ആക്കോട് ഇസ്ലാമിക്‌ സെന്റർ

ഷാർജ: ധാർമികതയിലൂന്നിയ ഉന്നത വിദ്യാഭ്യാസമുള്ള ഒരു തലമുറയുടെ സൃഷ്ടിപ്പി ലൂടെയും അർഹരായ അനാഥ മക്കളുടെ സംരക്ഷണത്തിലൂടെയും ഉമ്മത്തിന്റെ അഭിമാനമായി വളർന്ന് പന്തലിച്ച ആക്കോട് ഇസ്‌ലാമിക് സെന്റർ സ്വപ്ന പദ്ധതിയായ അയാദി പ്രൊജക്റ്റ്‌ ലോഞ്ചിംഗ് നിർവഹിച്ചു.

ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു തലമുറയുടെ സൃഷ്ടിപ്പിലേക്ക് വഴി തുറക്കുന്ന പദ്ധതിയുടെ ഉദ്ഘടനം ഷാർജ അറബ്മാൾ എക്സ്പോ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ AIC UAE പ്രസിഡണ്ട് സിദ്ദീഖ് സാഹിബിന്റെ അധ്യക്ഷതയിൽ ആക്കോട് ഇസ്‌ലാമിക് സെന്റർ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ജനറൽ സെക്രട്ടറി ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി, S.V മുഹമ്മദലി മാസ്റ്റർ പ്രോജക്റ്റ് പ്രസൻറ്റേഷൻ നിർവഹിച്ചു, ആസിഫ് ദാരിമി പുളിക്കൽ സംസാരിച്ചു, AIC UAE വിവിധ പ്രവിശ്യകളിലെ ചാപ്റ്റർ കമ്മറ്റി ഭാരവാഹികളും പ്രവർത്തകരും ഗുണകാംക്ഷികളും ഖത്തർ ചാപ്റ്റർ കമ്മറ്റി ഭാരവാഹികളും പങ്കെടുത്തു ,
AIC UAE കമ്മറ്റി സെക്രട്ടറി സഹീർ സാഹിബ്‌ സ്വാഗതവും ട്രഷറർ ഇസ്മായിൽ ഹാജി ജാതിയേരി നന്ദിയും പറഞ്ഞു.

Products

Donation Helps Us

$100
million goal

Support Our Causes