സമസ്ത പതാക ദിനത്തോടനുബന്ധിച്ച് ആക്കോട് ഇസ്ലാമിക് സെന്ററിൽ പ്രാർത്ഥനാ സദസ്സ് സംഘടിപ്പിക്കപ്പെട്ടു.
ഉസ്താദ് ഹാഫിസ് ദിൽകാഷ് അഹ്‌മദ് ഫുർഖാനി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഇസ്‌ലാമിക് ദഅ്‌വ അക്കാദമി പ്രിൻസിപ്പൽ ഉസ്താദ് മാഹിർ ഹുദവി പതാക ഉയർത്തി. ഇസ്ലാമിക് സെന്ററിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ഉസ്താദുമാർ, വിദ്യാർഥികൾ പങ്കെടുത്തു.