ആക്കോട് ഇസ്ലാമിക് സെന്റർ ഇന്ത്യയെ പ്രധിനിധീകരിക്കുന്നു…
September 24, 2026 2026-09-24 17:08ആക്കോട് ഇസ്ലാമിക് സെന്റർ ഇന്ത്യയെ പ്രധിനിധീകരിക്കുന്നു…
ആക്കോട് : 2027 ഫെബ്രുവരിയിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ താൻസാനിയയിൽ വെച്ച് നടക്കുന്ന ഖുർആൻ ഹിഫ്ള് മത്സരത്തിൽ, നമ്മുടെ രാജ്യത്തിനായി പ്രിയ ഹിഫ്ള് വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് റയാൻ പി ടി പങ്കെടുക്കുകയാണ്.
ഈ സംവിധാനത്തെ ചേർത്തുപിടിച്ച ദീനീ സ്നേഹികൾ,,അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ പിന്തുണകളാലാണ് നമ്മുടെ കുട്ടികൾ പഠിച്ചു വളരുന്നതും വലിയ അവസരങ്ങൾ നേടുന്നതും. രാജ്യത്തിനും ആക്കോട് ഇസ്ലാമിക് സെൻ്ററിനും അഭിമാനം പകരുന്ന നിമിഷം കൂടിയാണിത്.
സമൂഹത്തിന്റെയും നാടിന്റെയും പുരോഗതിക്കായി നാമെല്ലാവരും ചെയ്തുപോരുന്ന സർവ്വസേവനങ്ങളും അല്ലാഹു സ്വീകരിക്കട്ടെ….
ദീനിനും രാജ്യത്തിനും ഉപകരിക്കുന്നവരായി മാറാൻ നമ്മുടെ മക്കൾക്കെല്ലാം അവൻ തൗഫീഖ് ചെയ്യട്ടെ… ആമീൻ…🤲
Subscribe
Login
0 Comments
Oldest
