News and Updates

ഖുർആൻ ഹിഫ്ള് മത്സരത്തിൽ ഉന്നത വിജയം നേടി ആക്കോട് ഇസ്ലാമിക് സെൻ്റർ വിദ്യാർത്ഥികൾ

aic-hifz-prices
Student lifeUpdates

ഖുർആൻ ഹിഫ്ള് മത്സരത്തിൽ ഉന്നത വിജയം നേടി ആക്കോട് ഇസ്ലാമിക് സെൻ്റർ വിദ്യാർത്ഥികൾ

ആക്കോട്: പതിനഞ്ചാമത് മുസാബഖത്തുൽ ഇർഷാദ് ഖുർആൻ ഹിഫ്ള് മത്സരത്തിൽ ആക്കോട് ഇസ്ലാമിക് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന ഊർക്കടവ് ഖാസിം മുസ്ലിയാർ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികൾ മികച്ച വിജയം നേടി. ഓമശ്ശേരി അൽ ഇർഷാദ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു മത്സരം. കോഴിക്കോട് മലപ്പുറം വയനാട് കണ്ണൂർ ജില്ലകളിലെ പ്രമുഖ സ്ഥാപനങ്ങൾ മാറ്റുരച്ച മത്സരത്തിൽ സീനിയർ വിഭാഗത്തിൽ (മുപ്പത് ജൂസ്അ്) ഹാഫിള് മുഹമ്മദ് സബീൽ കിഴിശ്ശേരി (S/o സജീർ വി & സുമയ്യ കെ) ഒന്നാം സ്ഥാനവും ഹാഫിള് റൈഹാൻ മുതുവല്ലൂർ (S/o സുലൈമാൻ എം എം & ആമിന കെ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ (പതിനഞ്ച് ജുസ്അ്) ഹാഫിള് സഹൽ അശ്റഫ് പേരാമ്പ്ര (S/o അശ്റഫ് ടി പി & ആയിശ ടി കെ) രണ്ടാം സ്ഥാനവും സബ് ജൂനിയർ വിഭാഗത്തിൽ (അഞ്ച് ജുസ്അ് ) സയ്യിദ് മശ്ഹൂദ് എടവണ്ണപ്പാറ (S/o കോയക്കുട്ടി തങ്ങൾ കെ സി & ആയിഷ ബി വി കെ പി) അഹമ്മദ് മാജിദ് വെളിമുക്ക് (S/o സുബൈർ ഹുദവി എം പി & ജംശീറ കെ) എന്നിവർ യഥാർത്ഥ ക്രമം ഒന്ന് മൂന്ന് സ്ഥാനങ്ങൾ നേടുകയും ചെയ്തു. മത്സര വിജയികളെ സ്ഥാപനാധികാരികളും അധ്യാപകരും അനുമോദിച്ചു.

5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

Products

Donation Helps Us

$100
million goal

Support Our Causes

0
Would love your thoughts, please comment.x
()
x