ആക്കോട് ഇസ്ലാമിക് സെന്റർ മട്ടന്നൂർ ഏരിയ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു
November 5, 2024 2024-11-05 19:25ആക്കോട് ഇസ്ലാമിക് സെന്റർ മട്ടന്നൂർ ഏരിയ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു

ആക്കോട് ഇസ്ലാമിക് സെന്റർ മട്ടന്നൂർ ഏരിയ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു
മട്ടന്നൂർ : ആക്കോട് ഇസ്ലാമിക് സെന്റർ മട്ടന്നൂർ ഏരിയ ചാപ്റ്റർ കമ്മിറ്റി രൂപീകരണ യോഗം പത്തൊമ്പതാം മൈൽ നസ്മ പാലസിൽ വച്ച് നടന്നു. ആക്കോട് ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം നിർവഹിച്ചു. കുറുവാളി മമ്മു ഹാജി അധ്യക്ഷനായി. ടി എച്ച് ഷൌക്കത്തലി മൗലവി വിഷയാവതരണം നടത്തി.
ഇസ്ലാമിക് സെന്റർ പ്രവർത്തനം കണ്ണൂർ ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കണ്ണൂർ ജില്ലാ യത്തീം സംരക്ഷണ പ്രഖ്യാപനം 2024 ഒക്ടോബർ 2 കൂത്തുപറമ്പിൽ വച്ച് നടന്നിരുന്നു. ധാർമികതയിലൂന്നിയ ഉന്നത വിദ്യാഭ്യാസമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനും പാവപ്പെട്ട യത്തീം മക്കളുടെ സംരക്ഷണം ഏറ്റെടുത്തും മുന്നോട്ടുപോകുന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നതിനും അർഹരിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിനും ചാപ്റ്റർ കമ്മറ്റി കളുടെ പ്രവർത്തനം കൊണ്ട് സാധ്യമാകും. KP മുഹമ്മദ് ഹാജി സ്വാഗതവും മണക്കായ് റസാഖ് സാഹിബ് നന്ദിയും പറഞ്ഞു.