News and Updates

ആക്കോട് ഇസ്‌ലാമിക് സെൻ്റർ മാസാന്ത ദുആ മജ്ലിസ് സമാപിച്ചു

Akode Islamic Centre
Updates

ആക്കോട് ഇസ്‌ലാമിക് സെൻ്റർ മാസാന്ത ദുആ മജ്ലിസ് സമാപിച്ചു

ആക്കോട് : ആക്കോട് ഇസ്ലാമിക് സെന്റർ ക്യാമ്പസിൽ ഓരോ മാസവും ആദ്യ ഞായറാഴ്ച നടക്കുന്ന ദുആ മജ്ലിസ് സമാപിച്ചു. ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് സദസ്സിന് നേതൃത്വം നൽകി. വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു. ഖുർആൻ പഠിതാക്കൾക്കും അനാഥകൾക്കും തണലൊരുക്കുന്ന ഇസ്ലാമിക് സെൻ്ററിൻ്റെ പ്രവർത്തനങ്ങളൾക്ക് പിന്തുണ നൽകിവരുന്ന ഉദാരമതികൾക്കായി പരിപാടിയിൽ പ്രത്യേക പ്രാർത്ഥന നടത്തി.

ഇസ്ലാമിക് ദഅവ അക്കാദമി പ്രിൻസിപ്പൽ ബുസ്താനി മാഹിർ ഹുദവി സ്വാഗതം പറഞ്ഞു. ശാഫി ഹുദവി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് റഈസ് ഫൈസി, സി വി എ കബീർ സാഹിബ് , ഡോ എ ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ, ഹാഫിള് അബ്ദുൽ റബ്ബ് ഹുദവി, മുഹമ്മദ് അർശദ് വാഫി തുടങ്ങിയവർ സംബന്ധിച്ചു.

Akode Islamic Centre

Products

Donation Helps Us

$100
million goal

Support Our Causes