ദുആ മജ്ലിസും ഹിഫ്ള് പൂർത്തീകരണവും സമാപിച്ചു
December 2, 2024 2024-12-02 11:01ദുആ മജ്ലിസും ഹിഫ്ള് പൂർത്തീകരണവും സമാപിച്ചു
ആക്കോട് : ആക്കോട് ഇസ്ലാമിക് സെൻ്ററിന് കീഴിൽ മാസംതോറും നടന്നു വരാറുള്ള ദുആ മജ്ലിസും ഖുർആൻ മനപാഠമാക്കിയ അഞ്ച് വിദ്യാർത്ഥികളുടെ ഹിഫ്ള് പൂർത്തീകരണവും സമാപിച്ചു. സെൻ്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഊർക്കടവ് ഖാസിം മുസ്ലിയാർ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികളായ ഹാഫിള് എ മുഹമ്മദ് അഫ്നാൻ പള്ളിക്കൽ ബസാർ, ഹാഫിള് കെ തസീം മുഹമ്മദ് കക്കോവ്, ഹാഫിള് പി വി മുഹമ്മദ് സയാൻ ഇരിട്ടി, ഹാഫിള് എം കെ ഹനീൻ മുഹമ്മദ് വാഴക്കാട്, ഹാഫിള് പി തൻവീർ അലി ഓമാനൂർ എന്നിവരാണ് കഴിഞ്ഞ ദിവസം ഹിഫ്ള് പൂർത്തീകരിച്ചത്. ഇവിടെ നിന്നും ഇതുവരെ 55 വിദ്യാർഥികളാണ് ഖുർആൻ ഹൃദിസ്ഥമാക്കിയത് .പരിപാടിയിൽ സയ്യിദ് റഈസ് തങ്ങൾ പ്രാർത്ഥന നടത്തി, ഉസ്താദ് മുസ്തഫ ഹുദവി ആക്കോട്, ആസിഫ് ദാരിമി പുളിക്കൽ, ശാഫി ഹുദവി പെരിന്തൽമണ്ണ എന്നിവർ സംസാരിച്ചു, സി വി എ കബീർ സാഹിബ്, ഹാഫിള് മുഹമ്മദ് ശരീഫ് കെ ടി, ബുസ്താനി മാഹിർ ഹുദവി തുടങ്ങി പ്രമുഖർ പങ്കെടുത്തു.






















