ഹിഫ്ള് ആർട്സ് ഫെസ്റ്റ് സമാപിച്ചു
October 4, 2023 2023-11-14 13:36ഹിഫ്ള് ആർട്സ് ഫെസ്റ്റ് സമാപിച്ചു
ആക്കോട് : ആക്കോട് ഇസ്ലാമിക് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഊർക്കടവ് ഖാസിം മുസ്ലിയാർ ഹിഫ്ളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റ് സമാപിച്ചു. ഖുർആൻ, ഹിഫ്ള് എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള 54 മത്സര ഇനങ്ങളിൽ നൂറോളം മത്സരാർത്ഥികൾ മാറ്റുരച്ചു. രണ്ടുദിവസം നീണ്ടുനിന്ന ഫെസ്റ്റിൽ ടീം അസ്റഖ് ഒന്നാം സ്ഥാനവും ടീം അസ്ഫർ രണ്ടാം സ്ഥാനവും ടീം അഹ്മർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ സീനിയർ വിഭാഗം കലാപ്രതിഭയായി ഹാഫിള് സൈനുൽ ആബിദീനെയും ജൂനിയർ വിഭാഗം കലാപ്രതിഭയായി ഹാഫിള് സി പി യെയും എമർജിങ് സ്റ്റാറായി അഹ്മദ് മാജിദിനെയും തിരഞ്ഞെടുത്തു. ആർട്സ് ഫെസ്റ്റിന്റെ സമാപന സംഗമം ആക്കോട് ഇസ്ലാമിക് സെന്റർ വർക്കിംഗ് സെക്രട്ടറി സി.വി.എ കബീർ ഉദ്ഘാടനം ചെയ്തു. ഹമീദ് ഫൈസി, ജബ്ബാർ മാസ്റ്റർ, മുസമ്മിൽ ഹുദവി, മാഹിർ ഹുദവി, ഹാഫിള് മുഹമ്മദ് ശരീഫ് കെ ടി, അർഷദ് വാഫി എന്നിവർ സംസാരിച്ചു.
