ഏഴ് വിദ്യാർത്ഥികൾ കൂടി ഹിഫ്ള് പൂർത്തീകരിച്ചു; ഇസ്‌ലാമിക് സെൻ്ററിനിത് നേട്ടത്തിൻ്റെ മറ്റൊരു പൊൻതൂവൽ
October 6, 2024 2024-10-30 17:33ഏഴ് വിദ്യാർത്ഥികൾ കൂടി ഹിഫ്ള് പൂർത്തീകരിച്ചു; ഇസ്‌ലാമിക് സെൻ്ററിനിത് നേട്ടത്തിൻ്റെ മറ്റൊരു പൊൻതൂവൽ

ഏഴ് വിദ്യാർത്ഥികൾ കൂടി ഹിഫ്ള് പൂർത്തീകരിച്ചു; ഇസ്‌ലാമിക് സെൻ്ററിനിത് നേട്ടത്തിൻ്റെ മറ്റൊരു പൊൻതൂവൽ
ആക്കോട്: ആക്കോട് ഇസ്‌ലാമിക് സെൻ്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഊർക്കടവ് ഖാസിം മുസ്ലിയാർ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികളായ ഏഴ് പേർ കൂടി ഖുർആൻ ഹിഫ്ള് പൂർത്തീകരിച്ചു. ഹാഫിള് മുഹമ്മദ് റയ്യാൻ കെ ആക്കോട് (S/O അബ്ദുൽ ലത്തീഫ് കെ & ഹന്നത്ത് കെ) ഹാഫിള് മുഹമ്മദ് റുഷ്ദ് എൻ കിഴിശ്ശേരി (S/O വീരാൻ കുട്ടി & സബീറ) ഹാഫിള് ഈസ മുബഷിർ പി സി ചീക്കോട് (S/O സെയ്തലവി പി സി & സീനത്ത് ) ഇസ്‌ലാമിക് (S/O ഷംസുദ്ദീൻ ഇവി & ഫൗസിയ) ഹാഫിള് മുഹമ്മദ് ഹഫീഫ് സി കെ ഒളവട്ടൂർ (S/O അബ്ദുൽ അഫുവ് സി കെ & ഫൗസിയ എ ) ഹാഫിള് സഫ്‌വാൻ ടി മുണ്ടക്കുളം (S/O മുഹമ്മദ് ടി & ബഹ്ജത്ത് എ. കെ ) ഹാഫിള് സഹൽ അഹ്‌മദ് കെ എസ് മുണ്ടമ്പ്ര (S/O മുഹമ്മദ് അശ്റഫ് ഫൈസി കെ എസ് & അസ്മ കെ ) എന്നിവരാണ് ഒക്ടോബർ അഞ്ചിന് അക്കോട് ഇസ്ലാമിക് സെൻ്ററിൽ നടന്ന റബീഉന്നൂർ മീലാദ് കാമ്പയ്ൻ സമാപന സംഗമത്തിൽ വെച്ച് ഹിഫ്ള് പൂർത്തീകരിച്ചത്.
രണ്ടായിരത്തി പതിനാലിൽ ആരംഭിച്ച് കഴിഞ്ഞ പത്തു വർഷമായി പ്രവർത്തിച്ചുവരുന്ന ഊർക്കടവ് ഖാസിം മുസ്ലിയാർ തഹ്ഫീളുൽ ഖുർആൻ കോളേജിൽ നിന്നും ഇതുവരെ 50 വിദ്യാർഥികളാണ് ഹിഫ്ള് പൂർത്തീകരിച്ചത്. മൂന്നാം ക്ലാസ് പൂർത്തിയാവുകയും ഒൻപത് വയസ്സ് കവിയാതിരിക്കുകയും ചെയ്യുന്ന ആൺകുട്ടികൾക്കാണ് ഊർക്കടവ് ഖാസിം മുസ്ലിയാർ തഹ്ഫീളുൽ ഖുർആൻ കോളേജിലേക്കും സഹസ്ഥാപനങ്ങളിലേക്കും അഡ്മിഷൻ നൽകി വരുന്നത്. നാലുവർഷത്തെ ഹിഫ്ള് കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് ഇസ്ലാമിക് സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് ദഅവ അക്കാദമിയിൽ തുടർ പഠനത്തിനും അവസരമുണ്ട് . പരിപാടിയിൽ ഉസ്താദ് മുസ്തഫ ഹുദവി ആക്കോട്, സി വി എ കബീർ സാഹിബ്, അബ്ദുൽ ഹമീദ് ഫൈസി കോടിയമ്മൽ, ഹാഫിള് മുഹമ്മദ് ശരീഫ് കെ ടി, ബുസ്താനി മാഹിർ ഹുദവി തുടങ്ങി മത സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.