ഇനി സർഗ്ഗ വസന്തത്തിന്റെ നാളുകൾ: കലാമുനാ 2k23 കൊടിയേറി
December 3, 2023 2023-12-03 22:09ഇനി സർഗ്ഗ വസന്തത്തിന്റെ നാളുകൾ: കലാമുനാ 2k23 കൊടിയേറി

ഇനി സർഗ്ഗ വസന്തത്തിന്റെ നാളുകൾ: കലാമുനാ 2k23 കൊടിയേറി
വിരിപ്പാടം: ആക്കോട് ഇസ്‌ലാമിക് സെന്റർ ദഅ്‌വാ അക്കാദമിയുടെ കലാ മാമാങ്കത്തിന് ഉജ്ജ്വല തുടക്കം. ‘മുനയൊടിയാത്ത ഖലമും കലാമും’ എന്ന പ്രമേയത്തിൽ ഇസ്‌ലാമിക കലയുടെ തനിമയും ഗരിമയും പകരുന്ന കലാമുനാ 2k23 ഇനി ക്യാമ്പസിൽ വസന്തോത്സവം തീർക്കും. എസ്.കെഎസ്.എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഇസ്‌ലാമിക് സെന്റർ സെക്രട്ടറി ഹമീദ് ഫൈസി ആക്കോട് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി വിന്നിംഗ് ട്രോഫി റിവീലിങ്ങും അനുഗ്രഹ ഭാഷണവും നടത്തി. പ്രശസ്ത മോട്ടിവേറ്റർ ഹാഫിള് ആസിം വെളിമണ്ണ മുഖ്യാതിഥിയായി. ‘മുനയൊടിയാത്ത ഖലമും കലാമും’ എന്ന വിഷയത്തിൽ മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇസ്‌ലാമിക് സെന്റർ ഭാരവാഹികളായ സി.വി.എ കബീർ സാഹിബ്, ഡോ.അബ്ദുൽ ജബ്ബാർ ഏ.ടി, എം.സി നാസർ സാഹിബ്, അബ്ദുറഷീദ് വിരിപ്പാടം, ദഅ്‌വാ അക്കാദമി പ്രിൻസിപ്പൽ
മാഹിർ ഹുദവി, സയ്യിദ് റഈസ് തങ്ങൾ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു. ഹാഫിള് മുഹമ്മദ് ലുബാബ് നന്ദിയും പറഞ്ഞു.