ആക്കോട് ഇസ്ലാമിക് സെന്റർ ഹിഫ്ള് ആർട്സ് ഫെസ്റ്റ് സമാപിച്ചു
September 28, 2024 2024-09-28 11:43ആക്കോട് ഇസ്ലാമിക് സെന്റർ ഹിഫ്ള് ആർട്സ് ഫെസ്റ്റ് സമാപിച്ചു
ആക്കോട് : ആക്കോട് ഇസ്ലാമിക് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഊർക്കടവ് ഖാസിം മുസ്‌ലിയാർ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർത്ഥികളുടെ എ ഐ സി ഹിഫ്ള് ആർട്സ് ഫെസ്റ്റ്`24 സമാപിച്ചു. സമാപന സംഗമം പാണക്കാട് സയ്യിദ് സ്വിദ്ഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 24,25,26 (ചൊവ്വ, ബുധൻ, വ്യാഴം) തിയ്യതികളിൽ നടന്ന ഫെസ്റ്റിൽ 66 ഇനങ്ങളിലായി 92 വിദ്യാർഥികളാണ് മാറ്റുരച്ചത്.
ഫെസ്റ്റിൽ ഒന്നാം സ്ഥാനക്കാരായി ടീം ഗ്രാനഡയും രണ്ടാം സ്ഥാനക്കാരായി ടീം സെവിയ്യയും മൂന്നാം സ്ഥാനക്കാരായി ടീം കൊർദോവയും തെരഞ്ഞെടുക്കപ്പെട്ടു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ കലാപ്രതിഭകളായി യഥാക്രമം അഹ്‌മദ് അനാൻ കെ പി , മുഹമ്മദ് സ്വാലിഹ് കെടി, സഫ്‌വാൻ ടി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഐക്കൺ ഓഫ് ദി ഇയർ അവാർഡിന് അഹ്‌മദ് അനാൻ കെ പി , ഖുർആൻ എക്സലൻസി അവാർഡിന് ആദിൽ സിനാൻ കെ ടി,സ്റ്റാർ ഓഫ് ദി ഇയർ അവാർഡിന് സഫ്‌വാൻ ടി എന്നിവരും അർഹരായി .
ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ഇശൽ വിരുന്നിൽ പ്രമുഖ ഗായകരായ ഫിർദൗസ് വാഫി കാളിയറോഡ്, ശംസുദ്ധീൻ അൻവരി, ഹാഫിള് മുഹമ്മദ് അമീർ ദാരിമി എന്നിവർ സംബന്ധിച്ചു. സമാപന സംഗമത്തിൽ കോളേജ് പ്രിൻസിപ്പൾ ഹാഫിള് മുഹമ്മദ് ശരീഫ് കെ ടി അധ്യക്ഷത വഹിച്ചു. സി വി എ കബീർ സാഹിബ്, ഡോ എ ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ , അബ്ദുൽ ഹമീദ് ഫൈസി കോടിയമ്മൽ എന്നിവർ സംസാരിച്ചു. ഫെസ്റ്റ് കൺവീനർ ഹാഫിള് എ കെ മുഹമ്മദ് ഇർശാദ് ഫൈസി ഓമാനൂർ നന്ദി പറഞ്ഞു .