മൂന്ന് യത്തീം മക്കളുടെ നിക്കാഹ് കർമ്മവും മീലാദ് ക്യാമ്പയിൻ സമാപനവും
October 16, 2023 2023-11-14 13:36മൂന്ന് യത്തീം മക്കളുടെ നിക്കാഹ് കർമ്മവും മീലാദ് ക്യാമ്പയിൻ സമാപനവും

മൂന്ന് യത്തീം മക്കളുടെ നിക്കാഹ് കർമ്മവും മീലാദ് ക്യാമ്പയിൻ സമാപനവും
ആക്കോട് : റബീഉന്നൂർ മീലാദ് ക്യാമ്പയിൻ സമാപനവും മൂന്ന് യത്തീം മക്കളുടെ നികാഹ് കർമ്മവും നടത്തി. ആക്കോട് ഇസ്‌ലാമിക് സെന്ററിന് കീഴിൽ കഴിഞ്ഞ ഒരു മാസക്കാലമായി നടന്ന് വരുന്ന റബീഉന്നൂർ മീലാദ് ക്യാമ്പയിൻ സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഇസ്‌ലാമിക് സെന്ററിന് കീഴിൽ വളരെ വിപുലവും ക്രിയാത്മകവുമായി നടന്ന് വരുന്ന യത്തീം സംരക്ഷണത്തിന് കീഴിലുള്ള 473 കുട്ടികളിൽ 3 യത്തീം മക്കളുടെ നിക്കാഹ് കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മദ്ഹുറസൂൽ പ്രഭാഷണവും ആസിഫ് ദാരിമി പുളിക്കൽ ആമുഖ ഭാഷണവും നടത്തിയ സദസ്സിൽ എം.പി അബ്ദുള്ള ഹാജി പാറക്കടവ് അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കർ ദാരിമി മൗലിദ് മജ്ലിസിൽ പ്രാർത്ഥന നിർവ്വഹിച്ചു. ബി.എസ്.കെ തങ്ങൾ, പി.എ ജബ്ബാർ ഹാജി, വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് സകരിയ, റഷീദ് ഫൈസി വെള്ളായിക്കോട്, യൂനുസ് ഫൈസി വെട്ടുപാറ, ടീ ടൈം ബഷീർ, പട്ടാര അഷ്‌റഫ് ഹാജി ബ്ലാത്തൂർ, അബൂബക്കർ ഹാജി, മഅറൂഫ് മട്ടന്നൂർ, ഹാരിസ് ബാംഗ്ളൂർ, പൊയിലൂർ അബൂബക്കർ ഹാജി, റഫീഖ് ഹാജി ചെമ്പാട്, ബെൻസ് മുഹമ്മദ് പാറാട്, വി.കെ നാസർ ഹാജി, അബ്ദുൽ ഗഫൂർ ഹാജി അഞ്ചരക്കണ്ടി, മത്തത്ത് അബ്ബാസ് ഹാജി, നിസാർ ആലിയ തുടങ്ങിയ കേരളത്തിലെ മത സാമൂഹിക മേഖലയിലെ പൗരപ്രമുഖർ സംബന്ധിച്ച സദസ്സിൽ സി.വി.എ കബീർ സ്വാഗതവും ഡോ എ.ടി അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.



